Tuesday, February 4, 2014

ആമുഖം


കാര്‍ഷികം - മറഞ്ഞുപോയ ഏടുകള്‍ 
 
ഉള്ളടക്കം




സ്കൂൾ കുട്ടികൾക്കും അദ്ധ്യാപകർക്കുമായി മലയാളഭാഷാക്ളാസുകളിലേക്ക് ആവശ്യമായ ചില കുറിപ്പുകൾ ജനയുഗം [ സഹപാഠി ] , മാധ്യമം [ വെളിച്ചം ] എന്നിവയിൽ ഞാൻ സ്ഥിരമായി ചെയ്യാറുണ്ട്. നല്ല പ്രോത്സാഹനം കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭിക്കുന്നതോടെ പുതിയവ എഴുതാനുള്ള ഉത്സാഹം കൂടുകയും ചെയ്യും. ഇതൊക്കെയും ഞാൻ തുടർന്നോ [ പലപ്പോഴും മുമ്പോ ] എന്റെ ബ്ളോഗിൽ [sujanika.blogspot.com] പോസ്റ്റ് ചെയ്യും. ധാരാളം വായനക്കാർ ബ്ളോഗ്സന്ദർശകരായുണ്ട്. ഈ അന്വേഷണം [ കാർഷികം - മറന്നുപോയ ഏടുകൾ ] ബ്ളോഗിനുവേണ്ടി തുടങ്ങിയ ശ്രമമാണ്`.11 പോസ്റ്റുകൾ 2-3 ആഴ്ച്ചകൊണ്ട് തയ്യാറാക്കി. പ്രസിദ്ധീകരിച്ചു. ഒപ്പം മാധ്യമം [ വെളിച്ചം ] പത്രത്തിലേക്കും നൽകി.
2013 ലെ കാർഷികദിനാചരണം എന്റെ സ്കൂളിൽ [ ടി.ടി..മണ്ണമ്പറ്റ ] നന്നായി നടത്താൻ പ്ളാൻ ചെയ്യുമ്പോൾ 'കാർഷികം - മറന്നുപോയ ഏടുകൾ ' കുട്ടികളുടേതുകൂടിയാക്കിമാറ്റാൻ ആഗ്രഹിച്ചു. വിപുലമായ ഈ വിഷയത്തിന്റെ സംപൂർണ്ണതക്ക് കുട്ടികളുടേയും മണ്ണമ്പറ്റയിലെ കർഷകരുടേയും അറിവും ശ്രമവും ആവശ്യമാണെന്ന് തോന്നി. ചിങ്ങം ഒന്നിന്ന് കാർഷികദിനാചരണം ഈ വിഷയത്തിൽ അധിക വിവരശേഖരണത്തിന്നായി പ്രയോജനപ്പെടുത്താൻ തീരുമാനിച്ചു. സഹാദ്ധ്യാപകരുടേയും കുട്ടികളുടേയും സഹായം ഉറപ്പായി. ഇവിടെയുള്ള പഴയ യഥാർഥ കൃഷിക്കാരുമായി ഒരു ദിവസം മുഴുവൻ സംസാരിക്കാൻ തീരുമാനിച്ചു. നന്നായി അസൂത്രണം ചെയ്ത പരിപാടിയുടെ വിജയംകൂടിയാണ്` ഈ അന്വേഷണം.
  1. ആമുഖം
  2. ഒറ്റനോട്ടത്തില്‍
  3. പദപരിചയം
  4. ദിനചര്യ
  5. ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍
  6. ആഘോഷങ്ങള്‍
  7. ക്രയവിക്രയങ്ങള്‍
  8. സാമ്പത്തികപ്രവര്‍ത്തനങ്ങള്‍
  9. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
  10. പദാവലി
  11. പരിചരണം
  12. സാഹിത്യം
  13. കന്നുകാലികള്‍
  14. അനുബന്ധം
  15. നന്ദിപ്രകാശനം

No comments:

Post a Comment